പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും പീഡിതരുമായ സ്ത്രീകളുടെ ഉന്നമനത്തിന് കത്തോലിക്കാ സഭ പ്രത്യേക പരിഗണന നല്‍കണമെന്ന് മാര്‍പാപ്പ അഭ്യര്‍ഥിച്ചു. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും മുന്‍വിധികളും മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്നത് പ്രധാനമായും സ്ത്രീകളാണെന്നും മാര്‍പാപ്പ പറഞ്ഞു. ചടങ്ങുകളിലുടനീളം പാപുവ ന്യൂഗിനിയിലെ സ്ത്രീകളുടെ പരിതാപാവസ്ഥ മാര്‍പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. യുഎന്‍ ലിംഗ സമത്വ സൂചികയില്‍ 166 രാജ്യങ്ങളില്‍ 151ാം സ്ഥാനമാണ് പാപ്വ ന്യൂഗിനിയക്ക്. ഇവിടത്തെ 60 ശതമാനത്തിലേറെ സ്ത്രീകളും ശാരീരികമായും ലൈംഗികമായും പീഡനം അനുഭവിക്കുന്നവരാണ്.
സമ്പന്നമായ പ്രകൃതിവിഭവങ്ങള്‍ പരിസ്ഥിതിക്കു ദോഷമാകാതെ സുസ്ഥിര വികസനത്തിനുതകും വിധം വിനിയോഗിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
രാജ്യത്തിന്റെ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിനായി അയല്‍രാജ്യങ്ങളായ വനൗതു, നൗരു എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ടോംഗയിലെ പ്രധാനമന്ത്രിയും എത്തിയിരുന്നു.

Comments: